പ്രണയം പൂത്തുലയുന്ന കുളിരുന്ന ഡിസംബര്‍ മഞ്ഞു വീണു വിളറുന്ന ഡിസംബര്‍ .....
സന്തോഷത്തിന്റെ കൊച്ചു സമ്മാന പൊതികളും കൊണ്ട് പതുങ്ങിയെത്തുന്ന ഡിസംബര്‍ .....എന്നാല്‍.....
ഡിസംബര്‍ എനിക്ക് വേദനകളുടെ പുറപ്പാടു കാലമാണ് ...
ഉണങ്ങാത്ത മുറിവുകള്‍ ബാക്കി യാക്കി ..ഒരുപാടു വേദനകള്‍ നിറഞ്ഞ ആ ക്രിസ്മസ് ഇന്ന്, ഏറെ വര്‍ഷങ്ങള്‍ പിന്നിട്ടു ....
അനുഭവിച്ചവരില്‍ ഏറെയൊന്നും പേര്‍ ഇന്ന് ബാക്കിയില്ല ....
എന്നോടൊപ്പം കരഞ്ഞവര്‍... എന്നെ കരയിച്ചവര്‍ പലരും ...
ഇന്നെന്നില്‍ നിന്നും ഏറെ അകലത്തായി കഴിഞ്ഞിരിക്കുന്നു ...
എന്‍റെ സ്വപ്നങ്ങള്‍ പലതും പൊഴിഞ്ഞ കാലം ..
അവിടെ എന്‍റെ നോവറിയുന്ന ഒരു മഞ്ഞു തുള്ളി പോലും ഇല്ലായിരുന്നു .....
ഏറെ നോവുകള്‍ നല്‍കി സ്വന്തമാക്കിയ എന്‍റെ പ്രണയമോ അതിനൊരു മഞ്ഞു തുള്ളിയുടെ ആയുസ്സ് പോലും ഇല്ലായിരുന്നു ...
ഇന്ന് ഡിസംബര്‍ എനിക്ക് നഷ്ടങ്ങളുടെ ഓര്‍മ പുതുക്കലായീ ....
നോവിന്റെ കണക്കെടുപ്പിന്റെ കാലമായീ ...
ഒരു പാട് നോവിന്റെ കണ്ണു നീര്‍ തുള്ളികള്‍ വീണു നിറഞ്ഞ ഒരു വലിയ കണ്ണു നീര്‍ ത്തുള്ളിക്കായീ ... ഒരു വലിയ കണക്കെടുപ്പിന്റെ വേള...
എന്‍റെ കണ്ണുനീര്‍ത്തുള്ളികള്‍ മഞ്ഞു ത്തുള്ളികള്‍ ആയിരുന്നു എങ്കില്‍ ..
അത് നാളത്തെ വെയിലില്‍ ഉരുകുമായിരുന്നു ....
അവയില്‍ മഴവില്‍ നിറങ്ങള്‍ ഊറുമായിരുന്നു...........
.................................................................................................................................................................
No comments:
Post a Comment