ആത്മക്ഷതം അറിഞ്ഞിട്ടില്ലാത്തവരോട് ....
ഹൃദയത്തിന്റെ നൊമ്പരം മനസിലാക്കത്തവരോട്
ഞാന്‍ എങ്ങനെ പറയും
എന്‍റെ ഹൃദയത്തില്‍ ഒരു തീമല ഉണ്ടെന്ന്‍ ......
പശ്ചാത്താപം അഗ്നിപര്‍വതം പോലെ എരിയുകയാണ്..
എന്ന്‍...........
സഹാനുഭൂതിയുടെ കണിക ഒരു നിമിഷ ആര്‍ദ്ധ
നേരത്തേക്ക് പോലും ഉള്ളില്‍ ഉണര്‍നില്ല..
എരിഞ്ഞടങ്ങുന്ന ആ ചിതയില്‍ പൊടിഞ്ഞടരുന്ന
അസ്ഥിയില്‍ .... നോക്കി നിന്നപ്പോള്‍
ദ്രവിച്ചു പൊടിയുന്ന ജീവിതത്തെ നോക്കി
ആളിപ്പടരുന്ന ആ അഗ്നിയും പറഞ്ഞത് ...
തിരിച്ചു കിട്ടാത്ത സ്നേഹത്തെ ക്കുറിച്ച് മാത്രമായിരുന്നു ....
ഹൃദയത്തിന്റെ വിങ്ങലിനെ കുറിച്ചായിരുന്നു
ജീവിത ത്തിന്റെ പൊലിമയില്‍ കത്തിയമര്‍ന്ന
കനലിനു പറയാനുള്ളത് കേള്‍ക്കാന്‍ ....
എരിയുന്ന എന്‍റെ മനസ്സിനും കഴിവില്ലായിരുന്നു !