Monday, January 4, 2010

എന്ടോക്കെയോ ആയെ തീരാന്‍ കൊതിക്കുന്ന മനുഷ്യര്‍ അതിനു വേണ്ടി അറിയാത്ത വിഡ്ഢി വേഷങ്ങള്‍ കെട്ടുന്നു അവര്‍.. ആവത്തതും അറിയാത്തതും ആയ വേഷങ്ങള്‍ ... എന്നിട്ടോ നേടുന്നത്തെന്തോ നിശ്ചയമില്ല ...
ഇവിടെ ഈ മണ്ണില്‍ ജീവിതം തേടിയെത്തിയ നിരവധി പേര്‍ അവര്‍ക്കിടയില്‍ ഞാനും.... അതിനിടയില്‍ എനിക്കവശ്യമില്ലാത്ത ഞാന്‍ ആഗ്രഹിക്കുന്നില്ലാത്ത ഒരാള്‍ അവകാശം സ്ഥാപിച്ചു പിന്നാലെ....എവിടെയനിതിനവസാനം ? തീര്‍ച്ചയില്ല...
ഒന്നും മാത്രം ദുഃഖങ്ങള്‍ വിലയ്ക്ക് വാങ്ങാന്‍ കച്ച കെട്ടി ഇറങ്ങി ഇരിക്കുന്നവരില്‍ ഒരാള്‍ ആവാന്‍ ഇനിയും വയ്യ...
ജീവിതം ഇങ്ങിനെ ഒക്കെ ആയിത്തീരും എന്ന് നിനച്ചതല്ല .... ഇതില്‍ നിന്നൊരു മോചനം ആവശ്യമെങ്കിലും ആവുന്നുമില്ല ...
ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആയിത്തീരുന്ന നിസ്സഹായാവസ്ഥ......
ക്ലീഷേകളെ ചിരിച്ചു തള്ളിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു.....അഹം ബോധത്തിന്റെ വിളക്കു ഉള്ളില്‍ തെളിഞ്ഞിരുന്ന ഒരു കാലത്ത്...
ഇന്നതും നഷ്ടപ്പെട്ടിരിക്കുന്നു....

2 comments:

Unknown said...

ഉള്ളിലെ പെരുമഴപ്പാച്ചിലില്‍
നഷ്ടപ്പെടുന്നത് ഞാന്‍ തന്നെയല്ലേ?
കാണുന്നതും അനുഭവിക്കുന്നതും ഒന്നാകുന്ന അവസ്ഥ.
അവനവന്റെ നഷ്ടത്തിന് അവനവന്‍ സാക്ഷി.
എത്ര ഞാനുകള്‍?
എത്ര നഷ്ടങ്ങള്‍ ഒരു ജീവിതത്തില്‍?
-ഹരി

കുഞ്ചുമ്മാന്‍ said...

ഇതുമൊരു ക്ലീഷേ...?...!!!