Thursday, December 31, 2009

ആത്മക്ഷതം അറിഞ്ഞിട്ടില്ലാത്തവരോട് ....
ഹൃദയത്തിന്റെ നൊമ്പരം മനസിലാക്കത്തവരോട്
ഞാന്‍ എങ്ങനെ പറയും
എന്‍റെ ഹൃദയത്തില്‍ ഒരു തീമല ഉണ്ടെന്ന്‍ ......
പശ്ചാത്താപം അഗ്നിപര്‍വതം പോലെ എരിയുകയാണ്..
എന്ന്‍...........
സഹാനുഭൂതിയുടെ കണിക ഒരു നിമിഷ ആര്‍ദ്ധ
നേരത്തേക്ക് പോലും ഉള്ളില്‍ ഉണര്‍നില്ല..
എരിഞ്ഞടങ്ങുന്ന ആ ചിതയില്‍ പൊടിഞ്ഞടരുന്ന
അസ്ഥിയില്‍ .... നോക്കി നിന്നപ്പോള്‍
ദ്രവിച്ചു പൊടിയുന്ന ജീവിതത്തെ നോക്കി
ആളിപ്പടരുന്ന ആ അഗ്നിയും പറഞ്ഞത് ...
തിരിച്ചു കിട്ടാത്ത സ്നേഹത്തെ ക്കുറിച്ച് മാത്രമായിരുന്നു ....
ഹൃദയത്തിന്റെ വിങ്ങലിനെ കുറിച്ചായിരുന്നു
ജീവിത ത്തിന്റെ പൊലിമയില്‍ കത്തിയമര്‍ന്ന
കനലിനു പറയാനുള്ളത് കേള്‍ക്കാന്‍ ....
എരിയുന്ന എന്‍റെ മനസ്സിനും കഴിവില്ലായിരുന്നു !

Wednesday, December 30, 2009

പ്രണയത്തില്‍ ഏര്‍പ്പെടുക എന്നതിനേക്കാള്‍ സുഖകരമായി മറ്റെന്തുണ്ടി ലോകത്ത് ?
പ്രണയത്തില്‍ അകപ്പെടുക എന്നതിനേക്കാള്‍ മനോഹരമായി എന്തുണ്ടാവാന്‍ ഇവിടെ  ....
പ്രണയത്തെ അറിയുന്ന സൌഹൃദത്തിന്റെ മറു മൊഴിക്ക് നന്ദി !
ചുണ്ടിലെ പുഞ്ചിരിക്കു മിഴിനീരു കൊണ്ട് കടം പറഞ്ഞ സുഹൃത്തിനെ , അവന്റെ നഷ്ട സ്വപ്നത്തെ ഓര്‍ത്തു കൊണ്ട് .... കേട്ട കഥ കളില്‍ അവന്‍ നായകനും പിന്നെ
പ്രണയം പിഴുതെറിയാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യനും ...
എങ്കിലും ഇന്നും ആ വികാരം വേദനിപ്പിക്കുന്നു എന്ന്   married and well
settled സുഹൃത്ത്‌ ഏറ്റു പറയുന്നു .... ഒപ്പം യാത്രകള്‍ തുടരുന്നു ..
ആ അലച്ചില്‍ ഞാന്‍ മനസിലാക്കിയ ഒരു നിമിഷം ഒരു നനുത്ത തേങ്ങലിന്റെ കേള്‍ക്കാത്ത ഈണം എന്‍റെ നെഞ്ഞിനുള്ളില്‍ നിറഞ്ഞു എന്നതും സത്യം..
പ്രണയം ക്യാമ്പസ്‌ കാലത്ത് മാത്രമാണോ എന്നൊരു മറു ചോദ്യം
 ആവാം അല്ലെ ?     
കാല്പനികതയുടെ കൈ പിടിച്ചു കൊണ്ട് മുന്നോട്ടു പോവാന്‍ ആവില്ലെങ്കിലും
കൊതിച്ചു പോവുന്നു. മഞ്ഞു പറവകള്‍ പറന്നിറങ്ങുമ്പോള്‍ ഒപ്പം വെള്ളിവെളിച്ചം കൂടി ഉണ്ടായിരുന്നുവെങ്കില്‍ എന്ന് .. കുത്തി മുറിവേല്‍പ്പിക്കുന്ന തണുത്ത കാറ്റിനൊപ്പം ഒരു തൂവല്‍ സ്പര്‍ശം പോലെ നിന്റെ സാമിപ്യം ഉണ്ടായിരുന്നുവെങ്കില്‍ എന്ന് .. ചക്രവാളചെരിവില്‍ മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്റെ മുഖം തെളിഞ്ഞിരുന്നുവെങ്കില്‍ ...
ആകാശം രക്ത പങ്കിലമാവുന്ന നേരത്ത് , പക്ഷിക്കൂട്ടങ്ങള്‍ കറുക്കുന്ന നേരത്ത്‌
നീളം കൂടുന്ന എന്‍റെ നിഴലിനു താങ്ങായി നിനക്ക് വന്നു കൂടെ എന്ന് .....
മോഹം വിലക്കപ്പെട്ടതല്ലയിരുന്നു എങ്കില്‍ എനിക്ക് മോഹിക്കതിരി ക്കാ മായിരുന്നു .........

Sunday, December 27, 2009

ജീവിതം എവിടെ നിന്നും എങ്ങോട്ടാണ് നമ്മെ നയിക്കുന്നത് എന്നോ ....
മരണം എപ്പോഴാണ്  നമ്മളെ കീഴടക്കാന്‍ എത്തുന്നതെന്നതെന്നോ    നിര്‍വചിക്കാന്‍ ആവില്ല . അക്ഷരതെറ്റുകള്‍ തിരുത്താന്‍ കാലത്തിനു കഴിഞ്ഞു എന്നും  വരില്ല. എങ്കിലും ജീവിതം അത് -  ജീവിച്ചു തീര്‍ക്കാതെ വയ്യല്ലോ ...........
തിര്സ്കാരത്തില്‍ മരണത്തിന്റെ ചുംബനം ഉണ്ടെന്ന്‍
 വികാരം ആളുന്ന അഗ്നിക്ക് മുന്നില്‍ പടരുന്ന എണ്ണ പോലാണെന്ന് .............
പ്രണയത്തിന്റെ കടന്നല്‍ കുത്തേറ്റ ആര്‍ക്കും മനസിലാവും ..
എങ്കിലും കൊതിച്ചു പോവുന്നു ഓരോ തവണയും
വീണ്ടും വീണ്ടും ആ നോവറിയാന്‍ .....
വേരുകള്‍ ഉറപ്പിക്കാനുള്ള പ്രയാണത്തിനിടയില്‍ നാം മനപൂര്‍വം മറക്കുന്ന
ഒരു വേദന .... മായ്ച്ചിട്ടും മായാത്ത ചിത്രം പോലെ
എണ്ണ വറ്റിയ തിരിനാളത്തിന് മുന്നിലെ അര്‍ത്ഥ ശൂന്യ മായ
കാത്തിരിപ്പ് പോലെ ...
ഇതിനെയാണോ ജീവിതമെന്ന
പേരിട്ടു വിളിക്കുന്നത്‌ .....
      

Thursday, December 24, 2009

Christmas

പ്രണയം പൂത്തുലയുന്ന   കുളിരുന്ന ഡിസംബര്‍ മഞ്ഞു വീണു വിളറുന്ന ഡിസംബര്‍   .....
സന്തോഷത്തിന്റെ കൊച്ചു സമ്മാന പൊതികളും കൊണ്ട്  പതുങ്ങിയെത്തുന്ന ഡിസംബര്‍ .....എന്നാല്‍.....
ഡിസംബര്‍  എനിക്ക് വേദനകളുടെ പുറപ്പാടു കാലമാണ് ...
 ഉണങ്ങാത്ത മുറിവുകള്‍ ബാക്കി യാക്കി ..ഒരുപാടു വേദനകള്‍ നിറഞ്ഞ ആ ക്രിസ്മസ് ഇന്ന്, ഏറെ വര്‍ഷങ്ങള്‍ പിന്നിട്ടു ....
അനുഭവിച്ചവരില്‍ ഏറെയൊന്നും പേര്‍ ഇന്ന് ബാക്കിയില്ല ....
എന്നോടൊപ്പം കരഞ്ഞവര്‍... എന്നെ കരയിച്ചവര്‍ പലരും ...
ഇന്നെന്നില്‍ നിന്നും ഏറെ അകലത്തായി കഴിഞ്ഞിരിക്കുന്നു ...
എന്‍റെ സ്വപ്നങ്ങള്‍ പലതും പൊഴിഞ്ഞ കാലം ..
അവിടെ എന്‍റെ നോവറിയുന്ന  ഒരു മഞ്ഞു തുള്ളി പോലും ഇല്ലായിരുന്നു  .....
ഏറെ നോവുകള്‍ നല്‍കി സ്വന്തമാക്കിയ എന്‍റെ പ്രണയമോ അതിനൊരു മഞ്ഞു തുള്ളിയുടെ ആയുസ്സ് പോലും ഇല്ലായിരുന്നു ...
ഇന്ന് ഡിസംബര്‍ എനിക്ക് നഷ്ടങ്ങളുടെ ഓര്‍മ പുതുക്കലായീ ....
നോവിന്റെ കണക്കെടുപ്പിന്റെ കാലമായീ ...
ഒരു പാട് നോവിന്റെ കണ്ണു നീര്‍ തുള്ളികള്‍ വീണു നിറഞ്ഞ ഒരു വലിയ കണ്ണു നീര്‍ ത്തുള്ളിക്കായീ ... ഒരു വലിയ കണക്കെടുപ്പിന്റെ വേള...
എന്‍റെ കണ്ണുനീര്‍ത്തുള്ളികള്‍ മഞ്ഞു ത്തുള്ളികള്‍ ആയിരുന്നു എങ്കില്‍ ..
അത് നാളത്തെ വെയിലില്‍ ഉരുകുമായിരുന്നു ....
അവയില്‍ മഴവില്‍ നിറങ്ങള്‍ ഊറുമായിരുന്നു...........
.................................................................................................................................................................

Saturday, December 19, 2009

നല്ല രീതിയില്‍ അവസാനിക്കേണ്ട ഒരു weekend ആയിരുന്നു ഇന്നെനിക്കു നഷ്ടപ്പെട്ടത്........ കൂടുതല്‍ ഒന്നും ഇപ്പൊ അതെക്കുറിച്ച് പറയാനില്ല ഒരുപക്ഷേ എന്‍റെ ദേഷ്യം അടങ്ങുമ്പോള്‍ ഇതേക്കുറിച്ച് ഞാന്‍ വീണ്ടും ചിന്തിക്കുമായിരിക്കും...
എങ്കിലും നല്ല ഒരു സായാഹ്നം നഷ്ടപ്പെട്ടതിനെക്കുറിച്ച് ഓര്‍ത്തു ദുഖിക്കാതിരിക്കാന്‍ ആവുന്നില്ല. സ്വാര്‍ത്ഥതയും കുടിലതയും മാത്രം നിറഞ്ഞ ലോകത്ത് നന്മ ഉണ്ടെന്നു കരുതുന്നതും അത് നല്‍കുവാന്‍ ശ്രമിക്കുന്നതും തെറ്റാണെന്ന് ബോധ്യപ്പെട്ട ഒരു വൈകുന്നേരമായിരുന്നു അത്. ഇനിയും സൌഹൃദങ്ങള്‍ ഇല്ലാതാക്കാന്‍ ഭൂമിയില്‍ ഇത്തരം മനുഷ്യരെ സൃഷ്ടിക്കുമായിരിക്കും ....
ശനി ആഴ്ചകള്‍ സുഖകരമായ അനുഭൂതികള്‍  ആയിരുന്നു ഇത്രയും നാള്‍ ....
ഇനിയും ഇത് ആവര്‍തിക്കുകില്ല  എന്ന് മാത്രമേ സ്വയം പറയുവാന്‍ കഴിയു ...
മനസിനെ ധിക്കരിച്ചൊരു തീരുമാനവും ഒരിക്കലും എടുക്കരുതെന്ന് പറയുവാന്‍ വേണ്ടി മാത്രമാണ് ഇത്രയും പറഞ്ഞു വെച്ചത് ......  

Friday, December 18, 2009

ബന്ധങ്ങള്‍ എന്നും വേദനകള്‍ മാത്രമാവുന്നു ...........
പ്രണയത്തിന്റെ ആര്‍ദ്രത നഷ്ടപ്പെടുന്നു .......................
ഹൃദയങ്ങള്‍ ശൂന്യമാവുന്നത് വെറുതെ നോക്കി നില്‍ക്കേണ്ടിവരുന്നു
സ്വപ്നങ്ങള്‍ വിശദീകരിച്ചു കൊടുക്കേണ്ടിവരിക എത്ര ഭീകരം ആണത്
സൌഹൃദങ്ങള്‍ കാഴ്ചകള്‍ ആയിരുന്ന നാല്‍ക്കവലകള്‍ എവിടെയോ
പോയ്‌ മറഞ്ഞു ..
ചിത്രശലഭങ്ങളുടെ കരിഞ്ഞ ചിറകുകല്‍ ഓര്‍ത്തു കരഞ്ഞ കുട്ടിക്കാലം ...
മണ്ണില്‍ തീര്‍ത്ത വീടുകള്‍ തകര്‍ന്ന ദുരന്തങ്ങള്‍ ഓര്‍ത്തു കണ്ണുനീരോഴുക്കിയ ഉറങ്ങാത്ത രാത്രികള്‍......
അച്ഛന്റെ കൈ പിടിച്ചു പാര്‍ക്ക്‌ avenue il  നടന്നു കേട്ട കുഞ്ഞു കവിതകള്‍, കഥകള്‍ ....
ഒരിക്കല്‍ കുടി ആ കാലം ഒന്ന് മടങ്ങി വന്നെങ്ങില്‍ ...........

Thursday, December 17, 2009

മഹാത്മാഗാന്ധിയുടെയും മാര്‍ട്ടിന്‍ ലുതെര്‍കിംഗ്ന്റെയും ആശയങ്ങള്‍ പിന്തുടര്‍ന്ന്കൊണ്ട് മാത്രം ഭരണം നടത്താന്‍ ആവില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ബാരക്ക് ഒബാമ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഏറ്റുവാങ്ങി !!!!!!!!!!!!!!
മുപ്പത്തിആയിരം സൈനികരെ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചതിനുള്ള നോര്‍വെ പാരിതോഷികം.................
പി ഡി പി യുമായുള്ള സഖ്യം തെറ്റെന്നു അച്ചുതാനനതന്‍.... അടവ് നയമെന്ന് പിണറായീ ..... ചെവിപോതികൊണ്ട് കേരള ജനത ..
സഹികെട്ട കോടതി ജാമ്യം തള്ളിയത് കൊണ്ട് സുഫിയ മദനിക്ക് ജയില്‍ .....
എന്നിട്ടും വിജയന്‍ മുന്നോട്ടു തന്നെ ......
അണികളും ....
അറസ്റ്റ് കൊണ്ട് ഇമേജ് മെച്ചപ്പെട്ടെന്ന് മന്ത്രി ...
ഇനിയെന്ത് വേണം ?
ആഹ്ലാദിക്കാന്‍ ഇനി എന്ത് വേണം ?

Friday, December 11, 2009

ക്രിസ്തു എന്നാല്‍ എനിക്ക് മുപ്പതു വെള്ളിക്കാശിനു കുരിശില്‍ അടക്കം ചെയ്ത വിപ്ലവമാണ് ............ ക്രിസ്തുമസ് ..അതെനിക്കിന്നു മുപ്പതു വെള്ളിക്കാശിനു കുറവില്‍ ഉപഹാരങ്ങള്‍ വാങ്ങാനുള്ള വിശേഷവസരവും ...
യുദ്ദസ്സോ എനിക്ക് മറ്റൊരു രക്തസാക്ഷിയാണ് .... ക്രിസ്തുവിനോടൊപ്പം നീയും തിരിച്ചു വരേണ്ടത്ആയിരുന്നു.... എങ്ങില്ന്‍ നമ്മള്‍ എത്ര ശക്തരായിരുന്നെനെ നിന്റെ മരണം വെള്ളിക്കാശിനു എതിരെയുള്ള ആദ്യത്തെ സമരം ആയിരുന്നു...
നീ തൂങ്ങിയ ആ മരക്കൊമ്പ് പോലും നിന്നെ ഓര്‍ത്തു കരഞ്ഞിട്ടുണ്ട്...  ഒറ്റുകാരനും വെള്ളിക്കാശും ഇല്ലാത്ത പുതിയൊരു ലോകം ..... ഞാന്‍ കാത്തിരിക്കുന്നു......

Sunday, December 6, 2009

2 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ജോര്‍ജിയന്‍ കലണ്ടറിലേക്ക് നടന്നു കയറു ഗ യാണ് .....
വെള്ളിയാഴച കളിലെ ഒഴിവു ദിനങ്ങള്‍ .... ആഴ്ച ഒടുക്കങ്ങള്‍ ആവുന്ന വ്യാഴ ച കല്‍ .....ഒക്കെ വിസ് മൃതി ലേക്ക് നീങ്ങുഗയാണ് .....ATM മെഷീന്‍ കല്‍ മാത്രമായ് അവശേഷിക്കുന്ന ജന്മങ്ങള്‍ ..... എണ്ണയുടെ നാട് ... എണ്ണ പ്പനതിന്റെ  നാട്.... സന്ഘര്‍ഷങ്ങളുടെയ് നാട്....അതില്‍ നിന്നും ഏറെ ദൂരെയയിരിക്കുന്നു ഞാന്‍ ഇന്ന് ....
ഇവിടെ  സംഘര്‍ഷങ്ങള്‍ വേറെയാണ് ....... വേരുകള്‍ ഇല്ലതതിന്റെയ് സന്ഖര്ഷങ്ങള്‍ ..... വേരുകള്‍ ഇല്ലതവന്റെയ് വേദനകള്‍ .....   
വന്യമായ ഒരു താളമുണ്ട് ഇവിടുത്തെ മഴയക്ക്..... എന്റെ കാര്‍ ന്റെ ചില്ലുകള്‍ തകര്‍ത്തു കലയുവനുള്ള ശക്തി ഉണ്ട് ഓരോ തുള്ളിക്കും.....
അസ്ഥിയിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പുണ്ട് ....... പക്ഷേ ..... എന്റെ മഴയാണോ ഇത് ?... അല്ല... എന്റേതല്ല ഈ മഴ ... തീര്‍ച്ചയായും എന്റേതല്ല... ഈ മഴയ്ക്ക്‌ എന്റെ മഴയുടെ ഗന്ധമില്ല... വിഷാദത്തിന്റെ ആവരണം അണിഞ്ഞ എന്റെ കൊച്ചു നഗര്തിന്റെയ് എന്റെ കൊച്ചി യുടെ  സൌന്ദര്യം ഇതിനില്ല ..... അവിടുത്തെ മഴയുടെ വന്യമായ താളം ....  ഇതിനില്ല ..... നിന്നോടൊപ്പം ഞാന്‍ നനഞ്ഞ മഴയുടെ ഓര്‍മ്മകള്‍..... നനഞ്ഞു ഒട്ടി നില്‍ക്കുന്ന ഓര്‍മ്മകള്‍ ...... സുഖകരമോ വിഷാദകരമോ ആവട്റ്റ് ഓര്‍മ്മകള്‍ എന്നും വേദനജനകാന്‍ങള്‍ ആണ് .