Monday, January 4, 2010

വോഡ്ക ക്കും tequila ക്ക് ബൈ പറഞ്ഞു merlot ഉം sherry ഉം മായി  സൌഹ്രദം സ്ഥാപിച്ച പുതുവര്‍ഷം..... ജനുവരിയുടെ തണുപ്പ് അറിഞ്ഞു തുടങ്ങിയിരിക്കുന്നു ...
പ്രകൃതി ആകെ വെള്ള പുതച്ചു കിടക്കുന്നു ... മഞ്ഞു പൊഴിഞ്ഞു കൊണ്ടും.. എന്‍റെ വീട്ടു മുറ്റത്തെ മരക്കൊമ്പിലെ ഇലയില്ലാത്ത ചില്ലകളില്‍ രണ്ടു കുഞ്ഞു കിളികള്‍ ഇണ ചേരാന്‍ എത്തിയിരുന്നു .... നാട്ടിലെ ഓര്‍മ്മ്മകള്‍ വീണ്ടും എന്നില്‍ എത്തിയ ഒരിത്തിരി നേരം....
കൊക്കുകളും ചിറകുകളും തമ്മില്‍ ചേര്‍ത്ത് ചൂട് പകര്‍ന്നു കുറച്ചു നിമിഷങ്ങളില്‍ അവ ഉയര്‍ന്നു പോയീ. എനിക്ക് അറിയാത്ത ഏതോ ലക്ഷ്യത്തിലേക്ക് ..
ഇന്ന് വീണ്ടും ഞാന്‍ അവിടെ നോക്കി .... ആരെയും കണ്ടില്ല.. ഒരു പക്ഷെ നീണ്ട യാത്രയിലെ ഒരിടത്താവളം മാത്രമായിരുന്നിരിക്കാം അവര്‍ക്കവിടം ....
ഇനിയൊരു പക്ഷെ വന്നു എന്ന് വരില്ല....
എങ്കിലും കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ എന്‍റെ മിഴികള്‍ അവിടേക്ക് പല പ്രാവശ്യം അവരെ തേടി ...
വണ്ടി ചക്രങ്ങള്‍ക്കടിയില്‍ അകാല മൃത്യു വരിക്കുന്ന അണ്ണാര ക്കണ്ണന്‍ മാര്‍ മാത്രമേ ഈ തണുപ്പില്‍ എന്‍റെ വീട്ടു മുറ്റത്തു എത്തുന്നതുന്നുള്ള്...
ശ്രീ രാമന്റെ കൈ പതിഞ്ഞിട്ടില്ലാത്ത കൊണ്ടാവണം "തന്നാല്‍ ആവുന്നത്" ചെയ്തു ജീവന്‍ രക്ഷിക്കാന്‍ അവയ്ക്ക് കഴിയാത്തത് ....

No comments: